| നാലുകെട്ടിന്റെ തനിമ |
ഒരു മേല്‍ക്കൂരയ്ക്കു കീഴില്‍ ഇവയെല്ലാം വിന്യസിപ്പിച്ചാല്‍ അതൊരു വീടാകുമോ?
ഇല്ലേയില്ല.ഫര്നിച്ചരുകളും ഷെല്‍ഫുകളും നിറഞ്ഞാലും അലങ്കാരവസ്തുക്കള്‍ ഒരുക്കിയാലും അതില്‍ ജീവിക്കുന്നവരെയും അവരുടെ ജീവിതത്തെയും ആശ്രയിച്ചിരിക്കും ആ വീടിന്റെ ആല്മാവ്. ജീവിതാവസ്ഥയുടെ നൂലാമാലകളും ആഘോഷങ്ങളും വിരുന്നുകളും വിടവാങ്ങലുകളും ആ വീടിന്റെ ചുവരുകളില്‍ കൊത്തി വയ്കപ്പെടുന്നു .
വീടുവിട്ടു പുറത്തിറങ്ങി മറ്റേതോ സ്ഥലത്തെത്തി പുറകോട്ടു ചിന്തിക്കുമ്പോള്‍ നൊമ്പരപ്പെടുത്തുന്ന ചില ഓര്‍മകള്‍ സംഭവങ്ങള്‍ മനസ്സിലൂടെ കടന്നുപോകും.ഗൃഹതുരത്വമുനര്തുന്ന ചിന്തകളിലൂടെ കടന്നുപോകുമ്പോള്‍ ഒരു തേങ്ങല്‍ ഉണരുന്നു .സംരക്ഷണത്തിന്റെ പരിവേഷമണിഞ്ഞ വീട് ഒരു സുഹൃത്തിനെ പോലെയോ അമ്മയെപ്പോലെയോ നമ്മുടെ സ്വരങ്ങളെ ഏറ്റു വാങ്ങുന്നു. നമ്മുടെ മേല്‍വിലാസം അറിയപ്പെടുന്നതുതന്നെ വീടിന്റെ പേരിലല്ലേ.
പ്രകൃതിശക്തികളില്‍ നിന്നും തസ്കരന്മാരില്‍നിന്നും ഒത്തിരി കാത്തവീട്.നമുക്ക് കിട്ടിയ വിജയങ്ങളെ അലമാരയില്‍ വച്ചപ്പോള്‍ ,ചുമരില്‍ തൂക്കിയപ്പോള്‍ നമുക്കുണ്ടായ സന്തോഷം വലുതല്ലേ ? ഈശ്വര നിറഞ്ഞു നില്‍ക്കുന്ന പ്രാര്‍ത്ഥനാ മുറി ,നമ്മുടെ ശരണമന്ത്രങ്ങളെ ഏറ്റു വാങ്ങിയില്ലേ ? രുചികരമായി അമ്മ പാചകം ചെയ്യുന്ന അടുക്കളയിലല്ലേ നാമെപ്പോഴും ഓടി ചെല്ലുന്നത്.അറിവിനെ തലയില്‍ കുത്തിനിറക്കുന്ന പഠന മുറിയും നാം വല്ലപ്പോഴും ചെല്ലുന്ന സ്ഥലങ്ങള്‍ .
താമസിക്കുന്നവരുടെ സുഖങ്ങളും ദുഖങ്ങളും തന്നിലേക്ക് വലിച്ചെടുക്കുന്ന വീട്.വീടിനോരാത്മാവുണ്ടെന്നു എവിടെയോ കേട്ടിട്ടില്ലേ?ഒറ്റക്കിരിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു മുറി.ആ മുറിയുടെ ജനാലയിലൂടെ നോക്കിയാല്‍ കാണുന്ന വിശാലമായ ആകാശം,മരങ്ങള്‍ ,പക്ഷികള്‍,അവയ്ക്ക് അകമ്പടിയായി എത്തുന്ന ശബ്ദങ്ങള്‍ ,ശാന്തമായി വിശ്രമിക്കാനായി ഒരു കട്ടില്‍ ,തുണികള്‍ വലിച്ചുവാരി ഇട്ടിരിക്കുന്ന ഒരു അലമാര ,ചുവരില്‍ നാം ചെറുപ്പത്തില്‍ ചെയ്ത കലാപ്രകടനങ്ങള്‍ .മറ്റെവിടെയും കിട്ടാത്ത ഒരു പ്രത്യേക അനുഭൂതി അത് നമുക്ക് തരുന്നു.നാം പിച്ചവച്ചു നടന്നിരുന്ന അകത്തളങ്ങളില്‍ ഇപ്പോഴും ആ നേര്‍ത്ത കാലടികള്‍ മുഴങ്ങി കേള്‍ക്കാം.മുട്ടില്‍ ഇഴഞ്ഞു നീങ്ങിയിരുന്ന നാളുകള്‍ സങ്കല്‍പ്പിക്കുമ്പോള്‍ തറയില്‍ ഉറങ്ങാന്‍ ഒരു കൊതി. വാശി അങ്ങേയറ്റം ആവുമ്പോള്‍ നിലത്തു കിടന്നുരുണ്ടു കാണിച്ചിരുന്ന കുറുമ്പും കല്ലും മണ്ണും വീട്ടിനകത്തേക്ക് വലിച്ചെറിഞുള്ള പ്രതിഷേധവും എല്ലാത്തിനും ഒരു ചിരി മാത്രമാണെന്റെ മറുപടി.
പെരുന്നാളിന് ജനല്‍കമ്പിയില്‍ തോരണങ്ങള്‍ തൂക്കാന്‍,ക്രിസ്തുമസ്സിനു വീടിന്റെ മുകളില്‍ നക്ഷത്രം തൂക്കാന്‍ --കാട്ടിയിരുന്ന ഉത്സാഹം ഇന്നും സുഖമുള്ള ഒരോര്‍മ്മയാണ്. നമ്മുടെ വീടിനെ ഏറ്റവും മനോഹരമാക്കാന്‍ നാം ശ്രമിച്ചിരുന്നു.
നമ്മുടെ എല്ലാ ആഘോഷങ്ങള്‍ക്കും വീടായിരുന്നു ആതിഥേയന്‍. തിരക്ക് നിറഞ്ഞ വീഥികളിലൂടെ അതിവേഗം സഞ്ചരിക്കുമ്പോള്‍ ആ ആതിഥേയ വേഷവുമായി ,വീടിന്റെ പിന്‍വിളിയുണ്ടാകും .
ഒത്തിരിയേറെ കഥകളും സഹന ജീവിത യാധാര്ത്യങ്ങളും പുസ്തകത്താളുകളില്‍ നിന്നെന്ന പോലെ വായിച്ചെടുക്കുന്ന വീട്.വിടവാങ്ങലുക;ല തീരാത്ത ഓര്‍മയായി ,ഒരു ചിത്രമായി അവശേഷിപ്പിക്കുന്ന സഹയാത്രികന്‍. വീടിന്റെ ഭാഗങ്ങള്‍ നമ്മുടെ ചില ജീവിതാവസ്ഥകളുടെ പകര്‍പ്പാണെന്നു തോന്നാം.ഇടനാഴികളിലെ ഇരുട്ടും പൂമുഖത്തെ വെളിച്ചവും,ജീവിതത്തിന്റെ ഇരുണ്ട അധ്യായങ്ങളും തുറന്ന കവാട ങ്ങളുമായിരിക്കാം.ഓടിന്റെ വിടവിലൂടെ അരിച്ചിറങ്ങുന്ന സൂര്യരശ്മികള്‍ പോലെ അശാന്തമായ മനസ്സിലേക്ക് സമാധാനമായി പല ആശയങ്ങളും വ്യക്തികളും കടന്നുവന്നിട്ടുണ്ടാകാം.ജനലഴികള്‍ പോലെ തളച്ചിട്ട ദിവസങ്ങള്‍ തരണം ചെയ്യാന്‍ ലഭിച്ച ധൈര്യം എവിടെനിന്നായിരുന്നു? മുറിപ്പാടിന്റെ പല അവസ്ഥകളും 'കര്‍ട്ടന്‍ ' കൊണ്ട് മറക്കുമ്പോള്‍ അവയുടെ പിറകില്‍ കണ്ണുനീരിന്റെ കഥനങ്ങള്‍ ഉണ്ടായിരുന്നിരിക്കാം.
വാഴയിലപോലെ കീറിയ ബന്ധങ്ങള്‍ ഒരിക്കലും യോജിക്കാന്‍ സാധിക്കാതെ ഉണങ്ങിക്കരിഞ്ഞുപോകുന്നു.മാറാല പിടിച്ച കോണുകളും ഒന്ന് ചവിട്ടിയാല്‍ പാറുന്ന പൊടിയും തൂത്തുകളയാന്‍ പലപ്പോഴും മനസ്സില്ലായിരുന്നിരിക്കാം.അലക്കിവിരിച്ച തുണികള്‍ ചുളിഞ്ഞിരിക്കുന്നു.മേശയിലെ പുസ്തകങ്ങള്‍ അലങ്കോലമായിരിക്കുന്നു.ഫാന്‍ നിര്‍ത്താതെ കറങ്ങിക്കൊണ്ടിരിക്കുന്നു.മുറിയിലെ കണ്ണാടിയില്‍ എന്താണ് പ്രതിബിംബിക്കുന്നത്? ചുവരുകളോ അതോ ജീവിതമോ? ചോദ്യചിഹ്ന്നങ്ങള്‍ ഇവിടെ അവസാനിക്കുന്നില്ല.നിലക്കാത്ത പ്രവാഹം പോലെ വീടിന്റെ മുക്കും മൂലയും ജീവിതത്തെയാണ് പ്രതിധ്വനിപ്പിക്കുന്നത്.ബാല്യം കടന്നുപോയി.യൌവ്വനം കടന്നുപോകുമോ?കടന്നുപോകരുതെന്നാഗ്രഹിച്ച ബാല്യം ഇനി കൈകളില്‍ ഗോലികള്‍ പെറുക്കിത്തരില്ല.മേശപ്പുറത്തു ചോക്കുപെന്സിലിനു പകരം പുസ്തകങ്ങളാണ്.എങ്കിലും കിണറ്റിലെ ജലം ഇനിയും വറ്റിവരണ്ടിട്ടില്ല.പൂമുഖത്തെ ചാരുകസേര ഇതുവരെയും ഒടിഞ്ഞിട്ടില്ല.തിരശീല മാറ്റി യധാര്ത്യതിലേക്ക് കാല്കുത്തുമ്പോള്‍ അപ്പച്ചനതാ വീടിന്റെ തിണ്ണയിലിരിക്കുന്നു.കളിയും ചിരിയുമായി നാമും അവിടെയുണ്ട്.മുട്ടത്തു കോഴിയും പൂച്ചയും ഏറ്റുമുട്ടുന്നു.നമ്മുടെ കാലുകള്‍ക്ക് ചലനം സംഭവിച്ചോ? വീടിന്റെ ചുവരില്‍ കരിക്കട്ടകൊണ്ട് കൊത്തിവറച്ച കൈകളതാ കല്ലെടുത്തെറിയുന്നു.
വീടിന്റെ ആത്മാവിലെക്കിറങ്ങുമ്പോള്‍ പഴയ കൂട്ടുകുടുംബത്തിന്റെ സന്തോഷം കാണാം. അലയടികള്‍ കേള്‍ക്കാം.കാളവണ്ടിയുടെ മണിക്കിലുക്കവും തേക്കിന്റെ പാട്ടും കോമന്റെ അധ്വാനവും ഓര്‍ക്കാം.
ഘടികാരത്തിന്റെ സൂചി കറങ്ങുന്ന പോലെ ജീവിതത്തിന്റെ ചക്രവ്യൂഹം കറങ്ങുമ്പോള്‍, വീടിന്റെ അകത്തളത്തിലേക്ക് കടന്നുചെല്ലാം.അവിടെ ഈശ്വരനുണ്ട്. വറ്റാത്ത സ്നേഹത്തിന്റെ ഉറവയുമായി കുടുംബാംഗങ്ങളുണ്ട്. വൃക്ഷത്തിന്റെ തണലുമായി അനുഭവങ്ങളുണ്ട്.
വ്യക്തിത്വത്തിന്റെ വേരുകള്‍ അഴ്ന്നിറങ്ങിയിരിക്കുന്ന കുടുംബത്തിന്റെ അടിസ്ത്ഥാനം ഉറപ്പിച്ചിരിക്കുന്നത് വീടിന്റെ ആത്മാവിലാണ്. പ്രതികരണമില്ലാതെ, യാന്ത്രികമായി നീങ്ങിക്കൊണ്ടിരിക്കുന്ന ഈ സമൂഹത്തെ ഉണര്‍ത്താന്‍ നാളങ്ങള്‍ ഉയരട്ടെ. ഈ നാളങ്ങളുടെ ഉത്ഭവം വീടുകളില്‍നിന്നാവണം.നാലൂ ചുവരുകള്‍ നാലൂ ബിംബങ്ങള്‍ ആകട്ടെ. ഇനിയും നമ്മുടെ വീടിനെ സ്നേഹിക്കുന്നില്ലേ? ഓര്‍മ്മകളുടെ ഉച്ചസ്ഥായിയില്‍ പുറകോട്ടു നടക്കൂ. പുരാതനമായ കൂട്ടുകുടുംബത്തിലെക്കും നാലുകെട്ടിന്റെ പഴമയിലേക്കും ഉള് വിളികളുയരട്ടെ !!!!!
Jammin' Jars Casino Tickets | Jammin' Jars Casino Tickets - JTM Hub
ReplyDeleteBuy Jammin Jars Casino tickets 공주 출장마사지 at Ticketmaster.com. Jammin 정읍 출장안마 Jars 상주 출장안마 is a great venue and 청주 출장마사지 can be found in 밀양 출장안마 Downtown Las Vegas, NV, just steps from Jars