അമ്പിളിമാമന്‍ ചിരിച്ചു നിന്നു.ചുറ്റും പുകയുടെ നേരിയ മറവ്.രാത്രിയുടെ നിശബ്ദതയില്‍ ചീവിടുകള്‍ കോലാഹലമുണ്ടാക്കുന്നു .പിന്നെയും വേറെതൊക്കെയോ ജീവികള്‍. ഈ പാതിരാക്ക് ഞാനിവിടെ കണ്ണും തുറന്നു ഇരിക്കനത് എന്തിനാന്നു എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലായില്ല. ചിലപ്പോള്‍ രാത്രിയുടെ സുഗന്ധം അറിയാനാകും.ജനാല പതിയെ തുറന്നു....മാവിന്റെ ഇലകള്‍ എന്നെ നോക്കി ചിരിക്കുന്നു!!!! ഇടയ്ക്കു പേടിപ്പെടുത്തുന്ന ഓരിയിടലുകള്‍## കരിയിലകളുടെ അനക്കങ്ങള്‍** കഥകളില്‍ മാത്രം കേട്ടിട്ടുള്ള യക്ഷികള്‍ സാരിയുടുത്ത് അതിലെയും ഇതിലെയും നടക്കുന്നുണ്ടോ??? ഏയ്......... പിന്നെ...അവര്‍ക്കിതല്ലേ പണി"" നിശാഗന്ധിയുടെ മണം മൂക്കിലേക്ക് അടിച്ചുകേറുന്നു. ഹുര്ര്ര്ര്‍........ഹയ്.....!!!! ആരാ ഈ കെടന്നു കൂര്‍ക്കം വലിക്കണത്.? അടുത്ത മുറീന്നാണോ ?? ചെന്നുനോക്കണോ....വേണ്ടയോ...ഓ..തല്ക്കാലം വേണ്ട.ഇങ്ങനെ പുറത്തേക്ക് നോക്കിയിരിക്കാന്‍ എന്താ രസം.. പെട്ടന്ന് ക്ലോക്കില്‍ പന്ത്രണ്ടടിച്ചു. ഞെട്ടിപ്പോയി.!! ഇപ്പോഴും താഴെ തെരുവില്‍ വണ്ടികള്‍ ഓടുന്നു.തണുത്ത കാറ്റ് ഒഴുകി പരന്നു.///// മഴക്കുള്ള ലക്ഷണമാണോ? തെരുവുവിളക്ക് മങ്ങാതെ കത്തിക്കൊണ്ടിരിക്കുന്നു.
ഒരു പാട്ട് പാടണമെന്ന് തോന്നുന്നുണ്ട്. പക്ഷെ മറുപടി ചെവിയില്‍ കിട്ടുമോ കയ്യില്‍ കിട്ടുമോ എന്നോരാശങ്കയില്‍ നിന്നു ഉടലെടുത്ത ഭയം എന്നെ തടഞ്ഞു.പിന്നെത്തെ ഒരു മണിക്കൂര്‍ എങ്ങനെ തള്ളിനീക്കിയോ ആവോ.... കുറെ സിനിമാക്കഥകള്‍ ഒര്ത്തുകൊണ്ടിരുന്നു..സമയം രണ്ടര..അയ്യോ...###... കരണ്ടുപോയി.ഇനി കൊതുകിന്റെ മേളമാവും..കണ്ണും കാണാന് മേലാ...ഇലക്ട്രിസിറ്റി ഓഫീസുകാര്‍ എവിടെപ്പോയിക്കിടക്കാണാവോ?
വീണ്ടും കണ്ണുതുറന്നപ്പോള്‍ മൂന്നര..ഇപ്പോള്‍ കരന്റുണ്ട്.അരണ്ട വെളിച്ചത്തിന്റെ സ്പര്‍ശത്തില്‍ എന്റെ തണുത്ത ഓര്‍മ്മകള്‍ ഉണര്‍ന്നു... ൭൭൭൭ ഉറക്കം വരാതിരുന്ന രാത്രികള്‍...ഓര്‍മ്മകളുടെ കുഴിമാടങ്ങള്‍...ജീവിതത്തിന്റെ താളുകളെ ഇഴകെട്ടി ബന്ധുചിരുന്ന നൂലാമാലകള്‍......സമയത്തിന്റെ പൂര്‍ണതകള്‍....എന്റേത് മാത്രമായ ചന്തകള്‍....൭൭൭
ഫിലോസഫി അടിച്ചുകേറി വട്ടായോ?? ങേ,,ആരാ അത് ചോദിച്ചത്? ഓ..എന്റെ മനസ്സിന്റെ ശബ്ദമാണത് .സന്തോഷത്തിലും ദുഖത്തിലും ആരോഗ്യത്തിലും അസുഖത്തിലും പരാജയങ്ങളിലും വിജയങ്ങളിലും അവള്‍ എന്നോടൊപ്പം ചിരിച്ചു,കരഞ്ഞു..
കിളികളുടെ ചിലക്കല്‍!!സമയം അഞ്ചുമണിയായിക്കാണും.അവരുടെ പ്രാര്‍ത്ഥനയാണതെന്നാണു അമ്മാമ പറഞ്ഞു തന്നിട്ടുള്ളത്.ചിലപ്പോ അമ്മാമ ഉണര്ന്നിട്ടുണ്ടാകും. എന്നിട്ട് കൊന്ത ചെല്ലുന്നുണ്ടാകും.ഞാനൊന്ന് പതുക്കെ മയങ്ങട്ടെ..:-൦
~~~നീലത്തടാകത്തിന്റെ കരയില്‍ ഒരു സുന്തരിയായ പെണ്‍കുട്ടി.അവളുടെ വസ്ത്രങ്ങള്‍ സൂര്യകിരണങ്ങളാല്‍ വെട്ടിത്തിളങ്ങി.അവള്‍ മന്ദം മന്ദം തടാകത്തിലെക്കടുക്കുകയാണ്.കയ്യിലുണ്ടായിരുന്ന വെള്ളിക്കുടത്തില്‍ വെള്ളം നിറച്ചു. നിറഞ്ഞു തുളുമ്പി നില്‍ക്കുന്ന ജലകണങ്ങള്‍ പതിയെ ചെടികളിലേക്ക് ഒഴിച്ചു. എന്നിട്ട് പൂക്കള്‍ ഇറുത്തെടുത്തു തന്റെ പൂക്കൂടയിലേക്ക് നിറക്കാന്‍ തുടങ്ങി. അവളുടെ വസ്ത്രാഞ്ചലങ്ങള്‍ മണ്ണിനെ പുണര്‍ന്നു ഇഴഞ്ഞു.നിറഞ്ഞ പൂക്കൂടയുമായി അവള്‍ നടന്നകന്നു.~~~
ശ്ശെടാ..... മുഖമൊന്നു കാണാന്‍ പറ്റീല്ലല്ലോ..ഉറക്കത്തീന്നെണീറ്റ എന്റെ സ്വരം കുറച്ചു ഉറക്കെയായിപ്പോയി.നീയെന്താ പിച്ചും പേയും പറയുന്നത്? ചേട്ടന്‍ ചോദിച്ചു."ഇന്ന് വളരെ നേരത്തെ എണീ റ്റല്ലോ" ഞാന്‍ ക്ലോക്കിലോട്ടു നോക്കി.സമയം 7 .50 എന്ത് ചെയ്യാന്‍? നൈറ്റ് ഡ്യൂട്ടി ഉണ്ടായിരുന്നു.
ഇങ്ങനെ എത്രയെത്ര പകലുകള്‍ .... എത്രയെത്ര രാവുകള്‍ ..ഉറങ്ങിയും ഉറങ്ങാതെയും തള്ളിനീക്കുന്ന മണിക്കൂറുകള്‍ ....ദിനരാത്രങ്ങള്‍ എത്ര കടന്നുപോയാലും നാമോര്‍ക്കുക ൭൭ നമ്മുടെ കടമകള്‍ ..ജോലികള്‍ ഉത്തരവാദിത്വങ്ങള്‍.. ഓരോ നിമിഷത്തിനും ഒരു ജോലിയുണ്ട്.
ഓഹോ !!എങ്കില്‍ കുറച്ചുകൂടി ഉറങ്ങിക്കോളൂ# day ഡ്യൂട്ടി ആകുമ്പോള്‍ വിളിക്കാം.ചോറ് വെന്തിട്ടില്ല.ഈ ചേട്ടന്‍ നിര്‍ത്താന്‍ ഉദ്ദേശിച്ചിട്ടില്ല .ഞാന്‍ പതുക്കെ കട്ടിലില്‍ നിന്നിറങ്ങി പല്ല് തേക്കാന്‍ പോയി. ചുമ്മാ ആകാശത്തോട്ടു നോക്കി നില്‍ക്കാന്‍ രസമായിരുന്നു.ഇന്ന് അവധിയില്ലായിരുന്നെങ്കില്‍ ഞാന്‍ നക്ഷത്രമെണ്ണിയേനെ.
No comments:
Post a Comment