Dec 20, 2010

gramachinthakal

............................................................................................................................................................................
       ഗ്രാമത്തിന്റെ രുചി അതൊരു ഒന്നൊന്നര രുചിയനെ മാഷെ ?ഒന്ന് പോടാ വര്‍ക്കി .നീ എന്തുട്ടറ്ഞ്ഞിട്ട ഈ പറയണത് . കൃഷി ചെയ്തു ചെയ്തു വെള്ളത്തിലായ കുടുംബങ്ങള്‍ .ചെട്ട്ടകുടിലുകള്‍ .പട്ടിണ്ണി ! ദാരിദ്ര്യം ! ഇത്രേം നേട്ടം കിഴിച്ചാല്‍ ബാക്കി ഇത്തിരി  പ്രകൃതി സൌന്ദര്യോം ഇണ്ട്ട് കാണാന്‍ .ഇല്ല്യേ ? കുട്ടപ്പന്‍ മാഷ്  പറഞ്ഞു നിര്‍ത്തി.
                                                             അപ്പോഴേക്കും മഴയുടെ ആരവം തീര്നിരുന്നില്ല . വര്‍ക്കിച്ചന്‍  നിര്‍ത്താന്‍ ഉധേശിചിരുന്നില്ല .മാഷെ,  നിങ്ങളും ഇവിടല്ലേ ജനിച്ചുവളര്‍ന്നെ. ഇവിടത്തെ തോടുകളില്‍ കുതികുത്തി മറിഞ്ഞും ഈ ചേറിലും മണ്ണിലും ഉരുണ്ടു പിരണ്ടും തോട്ടാവടിയുടെയും  മുക്കുറ്റിയുടെയും പൂപറിച്ചും കുട്ടിക്കാലം കഴിഞ്ഞ നിങ്ങള് ഇപ്പെന്താ തലതിരിഞ്ഞു പോയെ ?
                             വര്‍ക്കി, നിനക്കറിയാമല്ലോ ഇവിടന്നു ഞാന്‍ പോയിട്ട് പന്ത്രണ്ടു കൊല്ലമായി.നഗരത്തിന്റെ ഹൃദയഭാഗത്ത്‌ വീടുവച്ചു.അവിടെ നല്ലൊരു ജോലിയുണ്ട്.എത്രയെത്ര സൗകര്യങ്ങള്‍? എല്ലാം തൊട്ടടുത്ത്‌ .മറ്റാരെയും ശ്രദ്ധിക്കേണ്ട കാര്യമില്ല .ഒരു അല്ലലും അലട്ടലുമില്ല .
                                          മാഷെ !എല്ലാം ശരിതന്നെ . പക്ഷെ പട്ടണത്തിന്റെ തിക്കിലും തിരക്കിലും നിങ്ങള്‍ക്കും ശ്വാസം മുട്ടാറില്ലേ. ഇടക്യോന്നു സ്വസ്ധമായിരികാന്‍ .അല്‍പ്പം ശുദ്ധവായു ശ്വസിക്കാന്‍, നിങ്ങളുടെ മനസും വെമ്ബാരില്ലേ ?ഓരോ മഴയുടെ താളത്തിനും കാതോര്‍ത്തു നിങ്ങള്‍ ഓരോ അവധിക്കാലത്തും ചാടിപ്പിടഞ്ഞു വരുന്നതെന്തിനാണെന്ന്  ആലോചിച്ചിട്ടുണ്ടോ?
                  കുട്ടപ്പന്‍ ദീര്‍ഘ  നിശ്വാസം വിട്ടു.മനസ്സിലൊരു തണുപ്പ്. "ശരിയാണു,ശരിയാണു "ഞാനും ഇഷ്ട്ടപ്പെടുന്നു ഇവിടം.സ്കുളടക്കുംബം എത്രയും പെട്ടന്ന്  ടിക്കറ്റെടുക്കണം എന്നാ മോഹം.ഇവിടത്തെ ചായ്പ്പില്‍ കിടന്നുറങ്ങാന്‍........മരചില്ലകളെയും പൊന്കതിരുകളെയും തലോടാന്‍..........അങ്ങനെ........അങ്ങനെ.......
                                          വര്‍ക്കി ചിരിച്ചു .ഇപ്പൊ മാഷെ ,നിങ്ങളും ഇവിടത്തെ കുട്ടിയായി.ഈ സന്തോഷങ്ങല്‍കിടയില്‍ വര്‍ക്കിയുടെ ചായക്കടയില്‍ ചായ തിളക്കുകയായിരുന്നു.
...........................................................................................................................................................................
                 അന്നമോള്‍ പതിയെ പുസ്തകമടച്ചു.   എന്നിട്ടും അവള്‍ വര്‍ക്കിയുടെയും  കുട്ടപ്പന്മാഷിന്റെയും ഗ്രാമത്തില്‍നിന്നും പുരതുവന്നിരുന്നില്ല.തന്റെ മലയാളപുസ്തകം തുറന്നു അവള്‍ ഉറക്കെ വായിക്കാന്‍ തുടങ്ങി.
                "ഏതു ധുസരസങ്കല്‍പ്പങ്ങളില്‍ വളര്‍ന്നാലും
                  ഏതു   യന്ത്രവല്‍കൃത ലോകത്തില്‍ പുലര്‍ന്നാലും
                  മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിന്‍ വിശുദ്ധിയും
                  മണവും മമതയും ഇത്തിരി കൊന്നപ്പൂവും "